യുഎസ് തടവുകാരനെ ഉത്തരകൊറിയ വിട്ടയച്ചു
Thursday, October 23, 2014 12:08 AM IST
പ്യോംഗ്യാംഗ:് അഞ്ചുമാസമായി ഉത്തരകൊറിയയുടെ കസ്റഡിയിലായിരുന്ന അമേരിക്കക്കാരന്‍ ജെഫ്രി ഫൌലിനെ കഴിഞ്ഞദിവസം വിട്ടയച്ചു. പ്യോംഗ്യാംഗില്‍നിന്ന് യുഎസിന്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ സ്വദേശമായ ഒഹായോയിലെത്തിച്ചത്.

പ്രസിഡന്റ് ഒബാമ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതിനാലാണ് ജെഫ്രിയെ മോചിപ്പിക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ തീരുമാനിച്ചതെന്ന് പ്യോംഗ്യാംഗിലെ സ്റേറ്റ് വാര്‍ത്താ ഏജന്‍സി കെസിഎന്‍എ അറിയിച്ചു.

വിനോദയാത്രികനായി എത്തിയ ജെഫ്രിയെ കഴിഞ്ഞ മേയിലാണ് ഉത്തരകൊറിയന്‍ നഗരമായ ചോംഗ്ജിനില്‍നിന്ന് അറസ്റു ചെയ്തത്. ഒരു ക്ളബില്‍ ബൈബിള്‍ വച്ചിട്ടുപോയതിനായിരുന്നു അറസ്റ്.


ജെഫ്രിയെ മോചിപ്പിച്ച ഉത്തരകൊറിയയുടെ നടപടിയെ ബര്‍ലിനില്‍ പര്യടനം നടത്തുന്ന യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സ്വാഗതം ചെയ്തു.ഉത്തരകൊറിയന്‍ കസ്റഡിയിലുള്ള മറ്റു രണ്ട് അമേരിക്കക്കാരായ കെന്നത്ത്ബേ, മാത്യുമില്ലര്‍ എന്നിവരെയും ഉടന്‍ വിട്ടയയ്ക്കണമെന്നു കെറി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.