യുഎസിന്റെ നിലപാട് യുദ്ധത്തിന് ഇടയാക്കും: പുടിന്‍
യുഎസിന്റെ നിലപാട് യുദ്ധത്തിന് ഇടയാക്കും: പുടിന്‍
Saturday, October 25, 2014 11:36 PM IST
മോസ്കോ: തങ്ങളുടെ താത്പര്യങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിച്ച് ലോകത്തെ ശിഥിലീകരിക്കാനാണ് അമേരിക്കയുടെ പുറപ്പാടെന്നും ഇതു മാറ്റിയില്ലെങ്കില്‍ പുതിയ യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.

കരിങ്കടല്‍തീരത്തെ സോച്ചിയിലെ ക്ളബില്‍ ഒരു സംഘം വിദഗ്ധരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീതയുദ്ധത്തിലെ വിജയികളെന്ന് അഭിമാനിച്ച് തങ്ങളുടെ നേട്ടത്തിനുതകുന്ന ലോക ക്രമം രൂപീകരിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നു പുടിന്‍ ആരോപിച്ചു.


ഇറാക്കിനെയും സിറിയയെയും ലിബിയയെയും അരാജകത്വത്തിലേക്ക് തള്ളിവിട്ട യുദ്ധങ്ങള്‍ ഇത്തരം നയത്തിന്റെ ഭാഗമാണ്.റഷ്യന്‍ അനുഭാവിയായ യുക്രെയ്ന്‍ പ്രസിഡന്റിനെ പുറത്താക്കുന്നതിനു പാശ്ചാത്യര്‍ സ്വീകരിച്ച നടപടിയും അംഗീകരിക്കാനാവില്ല- പുടിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.