ഗാസയില്‍ വീണ്ടും സംഘര്‍ഷം
Sunday, December 21, 2014 10:58 PM IST
ഗാസ: പലസ്തീന്‍ പ്രദേശത്തുനിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് അമ്പതു ദിവസങ്ങള്‍ക്കു ശേഷം ഗാസയില്‍ വീണ്ടും സംഘര്‍ഷം. ഗാസയിലേക്ക് ഇസ്രയേല്‍ സേന വ്യോമാക്രമണം നടത്തി. പലസ്തീനിലൂടെ വളരെ താഴ്ന്നു പറന്ന ഇസ്രേലി വിമാനങ്ങളുടെ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈജിപ്തിന്റെ നേതൃത്വത്തില്‍ കയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു 2,140 പലസ്തീനികളുടെ മരണത്തിനിടയാക്കിയ ആക്രമണം ഓഗസ്റ് 26ന് ഇസ്രയേല്‍ നിര്‍ത്തിയത്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ 73 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസായിലെ നിരവധി സ്കൂളുകളും ആശുപത്രികളും കെട്ടിടങ്ങളും ഇസ്രേലി ആക്രമണത്തില്‍ തകര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.