ജാപ്പനീസ് ബന്ദിയെ ഐഎസ് വധിച്ചു
Sunday, January 25, 2015 11:28 PM IST
ടോക്കിയോ: സിറിയയിലെ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ബന്ദിയാക്കിയിരുന്ന രണ്ടു ജാപ്പനീസ് ബന്ദികളില്‍ ഒരാളെ വധിച്ചു. കഴുത്തറുത്തു കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ബന്ദിയെ വധിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്ന വിവരം ജപ്പാന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു.

സംഭവം അത്യന്തം നിഷ്ഠുരമാണെന്നു ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡേ സുഗ പുറത്തിറക്കിയ പ്രസ്താവനയില്‍ പറ ഞ്ഞു. ബന്ദികളിലൊരാളായ ഹരുണ യുകാവയാണു കൊല്ലപ്പെട്ടതെന്നു സുഗ പറഞ്ഞു. അവശേഷിക്കുന്ന ജാപ്പനീസ് ബന്ദി കെന്‍ജി ഗോട്ടോ യെ ഉപദ്രവിക്കാതെ വിട്ടയയ്ക്കണമെന്നു ജപ്പാന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.