താലിബാന്‍ ഭീകരസംഘടന അല്ലെന്നു വൈറ്റ്ഹൌസ്
Friday, January 30, 2015 11:28 PM IST
വാഷിംഗ്ടണ്‍: അഫ്ഗാന്‍ താലിബാന്‍ ഭീകരസംഘടനയല്ലെന്നും സായുധ സമരം നടത്തുന്ന പ്രസ്ഥാനം മാത്രമാണെന്നും വൈറ്റ്ഹൌസ് ഡെപ്യൂട്ടി സെക്രട്ടറി എറിക് ഷുള്‍ട്സ്. ഇതേസമയം ഐഎസ്( ഇസ്ലാമിക് സ്റേറ്റ്) ഭീകരസംഘടനയാണെന്ന് ഇന്നലെ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഐഎസ് കസ്റഡിയിലുള്ള ജോര്‍ദാന്‍ പൈലറ്റിനെ വിട്ടുകിട്ടാനായി ഭീകരപ്രവര്‍ ത്തകയായ വനിതയെ മോചിപ്പി ക്കാമെന്ന് ജോര്‍ദാന്‍ സമ്മതിച്ചതിനെ ക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഷുള്‍ട്സ്.ഭീകരരുമായി ഒത്തുതീര്‍പ്പു പാടില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്നും ഐഎസ് ഭീകരസംഘടനയാണെന്നും ഷുള്‍ട്സ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനില്‍ തടവിലായിരുന്ന സര്‍ജന്റ് ബര്‍ഗ്ദാലിന്റെ മോചനത്തിനായി അഞ്ചു താലിബാന്‍കാരെ യുഎസ് വിട്ടയച്ചതും ജോര്‍ദാന്റെ നടപടിയും തമ്മില്‍ താരതമ്യം ചെയ്യുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ താലിബാനെ സ്റേറ്റ് ഡിപ്പാര്‍ട്ടു മെന്റ് വിദേശഭീകര സംഘടനപ്പട്ടി കയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരുമായി ബന്ധമുള്ള പാക് താലിബാനെ യും ഹഖാനി ശൃംഖലയെയും ഭീകരസംഘടന കളായി പ്രഖ്യാപിച്ചിട്ടുണ്െടന്ന് ഷുള്‍ട്സ് പറഞ്ഞു. ഇതേസമയം നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ താലിബാന്‍ ഭീകരസംഘട നയല്ലെന്ന വൈറ്റ്ഹൌസിന്റെ നിലപാടിനെ റിപ്പബ്ളിക്കന്‍ പ്രതിനിധി ഡങ്കന്‍ ഹണ്ടര്‍ ചോദ്യം ചെയ്തു. യാഥാര്‍ഥ്യബോധം നഷ്ടമായ ഭരണകൂടത്തിന്റെ അസംബന്ധ പ്രസ്താവ നയാണിതെന്ന് ജനപ്രതിനിധി സഭയുടെ സായുധസേനാകമ്മിറ്റി അംഗമായ ഹണ്ടര്‍ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.