യുഎസ് ബ്ളോഗ് എഴുത്തുകാരനെ ബംഗ്ളാദേശില്‍ വെട്ടിക്കൊന്നു
യുഎസ് ബ്ളോഗ് എഴുത്തുകാരനെ ബംഗ്ളാദേശില്‍ വെട്ടിക്കൊന്നു
Saturday, February 28, 2015 11:14 PM IST
ധാക്ക: മതതീവ്രവാദത്തിനെതിരേ പ്രതികരിച്ച യുഎസ് ബ്ളോഗ് എഴുത്തുകാരന്‍ അവിജിത് റോയിയെ(44) ധാക്ക തെരുവില്‍ അക്രമികള്‍ വെട്ടിക്കൊന്നു. ബംഗ്ളാദേശില്‍ ജനിച്ച റോയിക്ക് യുഎസ് പൌരത്വമുണ്ട്.

ഫ്രീ മൈന്‍ഡ് എന്ന പേരില്‍ റോയി എഴുതുന്ന ബ്ളോഗിന് ഏറെ വായനക്കാരുണ്ട്. ഒരു ഡസ നോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. പുസ്തകമേളയില്‍ പങ്കെടുക്കാനായി രണ്ടാഴ്ചമുമ്പ് ധാക്കയിലെത്തിയ റോയി മാര്‍ച്ച് നാലിന് അമേരിക്കയ്ക്കു മടങ്ങാനിരിക്കുക യായിരു ന്നുവെ ന്ന് സഹോദരന്‍ അനുജിത് റോയി പറഞ്ഞു. മേളയ്ക്കു പോയശേഷം വ്യാഴാഴ്ച ധാക്കയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോഴാണ് റോയിയെ അക്രമികള്‍ കൊലപ്പെടുത്തിയത്. മറ്റൊരു റിക്ഷയില്‍ എത്തിയ മൂന്ന് അക്രമികള്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി റോയിയെ വെട്ടുകത്തികൊ ണ്ടു തുരുതുരെ വെട്ടുകയായിരുന്നു. റോയി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ റഫീദാ അഹമ്മദ് ബോനയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അവരെ ധാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


നിരീശ്വരത്വവും ലിബറ ല്‍ ചിന്താഗതികളും പ്രചരിപ്പിക്കുന്ന റോയിയുടെ പുസ്തകങ്ങളും ബ്ളോഗുകളും മതതീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. അടുത്തയിടെ റോയിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.

പ്രശസ്ത എഴുത്തുകാരന്‍ പ്രഫസര്‍ ഹുമയൂണ്‍ ആസാദ്, ബ്ളോഗര്‍മാരായ റജീബ് ഹൈദര്‍, ആസിഫ് മൊഹിയുദ്ദീന്‍ എന്നിവര്‍ക്കെതിരേയും അടുത്തകാലത്ത് ആക്രമണം നടന്നിരുന്നു.

പ്രഫസര്‍ ഹുമയൂണിനെ ആക്രമിച്ച സംഭവത്തിനു പിന്നിലുള്ളവര്‍ തന്നെയാവും റോയിയെ ആക്രമിച്ചതെ ന്നും പോലീസ് സംശയിക്കുന്നു. രണ്ട് ആക്രമണങ്ങള്‍ക്കും ഏറെ സാമ്യമുണ്െടന്ന് പോ ലീസ് ഓഫീസര്‍ സിറജുല്‍ ഇസ്ലാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.