ബ്രദര്‍ഹുഡ് നേതാവ് ബാദിക്കു ജീവപര്യന്തം
Sunday, March 1, 2015 11:12 PM IST
കയ്റോ: മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയും ഡെപ്യൂട്ടി ഖൈരറ്റ് അല്‍ ഷെട്ടാറും ഉള്‍പ്പെടെ 14 പേര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഘടനയിലെ നാലുപേര്‍ക്കു വധശിക്ഷയും നല്‍കി.

ബ്രദര്‍ഹുഡ് ആസ്ഥാനത്തിനു സമീപം മുര്‍സി അനുകൂലികളും എതിരാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 2013 ജൂണ്‍ 30ന് 11 പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അക്രമത്തിനു പ്രേരണ നല്‍കിയെന്നാണ് ബ്രദര്‍ഹുഡ് നേതാക്കളുടെ പേരിലുള്ള കുറ്റം.

വിധി പ്രസ്താവിക്കുമ്പോള്‍ ബാദി ഉള്‍പ്പെടെയുള്ള പ്രതികള്‍ സൈനികഭരണം നശിക്കട്ടെയെന്നു മുദ്രാവാക്യം മുഴക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.