ശിരച്ഛേദത്തിന്റെ വീഡിയോയുമായി ബൊക്കോ ഹറാം
Wednesday, March 4, 2015 11:17 PM IST
അബുജ: രണ്ടു ബന്ദികളെ ശിരച്ഛേദം ചെയ്യുന്ന വീഡിയോ നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരര്‍ പുറത്തുവിട്ടു. ആദ്യമായാണ് ബൊക്കോ ഹറാം ഇത്തരമൊരു വീഡിയോ പ്രസിദ്ധീകരിക്കുന്നത്. ഐഎസ് ഭീകരരുടെ ടെക്നിക്കുകള്‍ ബൊക്കോ ഹറാമും പകര്‍ത്തുന്നത് ഭീതിയുണര്‍ത്തി.

കൈകള്‍ പിന്നിലേക്കു കെട്ടി മുട്ടുകുത്തി നില്‍ക്കുന്ന രണ്ടു പേരെയും അവരുടെ പിറകില്‍ നില്‍ക്കുന്ന ഭീകരരെയുമാണു വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. പണംവാങ്ങി ബൊക്കോ ഹറാമിനെതിരേ ചാരവൃത്തി നടത്തിയെന്ന് ഒരു ബന്ദി കുറ്റസമ്മതം നടത്തി. ഇതെത്തുടര്‍ന്ന് തലയറ്റു കിടക്കുന്ന രണ്ടുപേരുടെ ശരീരമാണു വീഡിയോയില്‍ കാണുന്നത്.


നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കുന്നതിനു പ്രക്ഷോഭം നടത്തുന്ന ബൊക്കോ ഹറാം ഭീകരര്‍ നിരവധി പേരെ കൊലപ്പെടുത്തുകയും അനേകരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. കാമറൂണ്‍, ഛാഡ്,നൈജര്‍ എന്നിവിടങ്ങളിലും ഭീകരര്‍ ആക്രമണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.