ഇന്റര്‍നെറ്റിലെ സ്വാധീനമുള്ള 30 വ്യക്തികളില്‍ നരേന്ദ്ര മോദിയും
Saturday, March 7, 2015 12:01 AM IST
ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ തയാറാക്കിയ, ഇന്റര്‍നെറ്റിലെ ഏറ്റവും സ്വാധീനമുള്ള 30 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതു മോദിക്കാണ്. 3.8 കോടി ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും മോദിയെ പിന്തുടരുന്നു. ഗൂഗിള്‍ സെര്‍ച്ചിലും വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയെന്ന നിലയിലുമാണ് മോദിയുടെ പേര് ടൈംസ് ഉള്‍പ്പെടുത്തിയത്.


ഹാരി പോട്ടര്‍ ശ്രേണിയിലുള്ള നോവലുകള്‍ എഴുതിയ ജെ.കെ. റൌളിംഗ്, ഗായകരായ ടെയ്ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ് എന്നിവരും ലിസ്റിലുണ്ട്.

റിയാലിറ്റി താരം കിം കര്‍ദാഷയാന്‍, ഗായകന്‍ ജസ്റിന്‍ ബീബര്‍, നടി ഗ്വിനെത് പാല്‍ട്രോ, ചൈനീസ് സിനിമാതാരം യോവോ ചെന്‍, ഗായിക ഷക്കീര, ടെലിവിഷന്‍ താരം ജിമ്മി ഫാലണ്‍ തുടങ്ങിയവരും ഇന്റര്‍നെറ്റില്‍ സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.