ക്രൂഡ് വില 64 ഡോളറിനു മുകളിലായി
Saturday, April 18, 2015 12:07 AM IST
ലണ്ടന്‍: അമേരിക്കയില്‍ ഉത്പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു.

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ഇനത്തിന്റെ വില വീപ്പയ്ക്ക് 64.45 ഡോളറായി. ഒരാഴ്ചകൊണ്ട് കയറ്റം 12 ഡോളറാണ്. പാശ്ചാത്യര്‍ ഉപയോഗിക്കുന്ന ഡബ്ള്യുടിഐ ഇനം 56.65 ഡോളറിലേക്കു കയറി.

ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ വിലയും വര്‍ധിച്ചു. 15-ാം തീയതി ഇന്ത്യ വാങ്ങിയത് വീപ്പയ്ക്ക് 3756.55 രൂപയ്ക്കാണ്. ഏപ്രില്‍ പത്തിന് അവസാനിച്ച ദ്വൈവാരത്തിലെ വിലയേക്കാള്‍ 9.65 ശതമാനം കൂടുതലാണിത്. 15-നു ശേഷം വില ഗണ്യമായി കൂടിയിട്ടുണ്ട്. ഈ നിലവാരം തുടര്‍ന്നാല്‍ അടുത്തമാസമാദ്യം പെട്രോള്‍, ഡീസല്‍ വിലകള്‍ കൂട്ടേ ണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.