പാക് ഐഎസ് നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് കൊല്ലപ്പെട്ടു
പാക് ഐഎസ് നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് കൊല്ലപ്പെട്ടു
Saturday, April 18, 2015 10:47 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് ഹാഫിസ് മുഹമ്മദ് സയീദ്(42) കൊല്ലപ്പെട്ടു. ഖൈബര്‍ പ്രവിശ്യയിലെ തിറാ താഴ്വരയില്‍ ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനത്തിലാണ് സയീദും മറ്റു രണ്ടുപേരും കൊല്ലപ്പെട്ടത്. എന്നാല്‍ ഇസ് ലാമിക് സ്റ്റേറ്റ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ജനുവരിയിലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പാക്കിസ്ഥാന്‍ ലീഡറായി സയീദിനെ നിയമിച്ചത്.

ഇസ്ളാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിനു പുറമേ മുതിര്‍ന്ന താലിബാന്‍ കമാന്‍ഡര്‍മാരുടെ സംഘടനയായിരുന്ന ജമാത്ത്-ഉദ്-ദവയുടെ നേതാവായാണ് സയീദ് അറിയപ്പെട്ടിരുന്നത്. ജമാത്ത്-ഉദ്-ദവയെ കഴിഞ്ഞ വര്‍ഷം അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. 2008ല്‍ 174 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കര്‍-ഇ-തോയ്ബയുടെ സ്ഥാപക നേതാവു കൂടിയാണ് സയീദ്. അമേരിക്ക തലയ്ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരനാണു സയീദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.