വനിതാ ജേര്‍ണലിസ്റിന് ചൈനയില്‍ ഏഴുവര്‍ഷം തടവ്
വനിതാ ജേര്‍ണലിസ്റിന് ചൈനയില്‍ ഏഴുവര്‍ഷം തടവ്
Saturday, April 18, 2015 10:48 PM IST
ബെയ്ജിംഗ്: കമ്യൂണിസ്റ് പാര്‍ട്ടി നേതാക്കളെ വിമര്‍ശിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ എഴുതിയ ചൈനീസ് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഏഴുവര്‍ഷം തടവുശിക്ഷ. 2013ല്‍ ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി പുറപ്പെടുവിച്ച രഹസ്യ സര്‍ക്കുലര്‍ വിദേശ വെബ്സൈറ്റിനു ചോര്‍ത്തിയെന്ന കേസിലാണ് ഗാവോ യുവിനെ ബെയ്ജിംഗ് ഇന്റര്‍മീഡിയറ്റ് കോടതി ശിക്ഷിച്ചത്. പത്രസ്വാതന്ത്യ്രവും ജനാധിപത്യവും നിരോധിക്കണമെന്നായിരുന്നു സര്‍ക്കുലറിലെ ഉള്ളടക്കം. ഔദ്യോഗിക രഹസ്യനിയമം ഗാവോ ലംഘിച്ചെന്ന് കോടതി പറഞ്ഞു. അപ്പീല്‍ നല്‍കുമെന്ന് ഗാവോ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് വിദേശികള്‍ക്ക് രഹസ്യം ചോര്‍ത്തി നല്‍കിയെന്ന കുറ്റം ആരോപിച്ച് ഗാവോയെ തടങ്കലിലാക്കിയത്.


കഴിഞ്ഞ മേയില്‍ ഗാവോ ടിവിയില്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ പുത്രനെ ഉപദ്രവിക്കുമെന്ന ഭീഷണിയുടെ വെളിച്ചത്തില്‍ താന്‍ കുറ്റസമ്മതത്തിന് നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും യഥാര്‍ഥത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഗാവോ പിന്നീടു വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.