ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ ആക്രമിച്ചു
Monday, April 20, 2015 12:11 AM IST
കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരേ ശ്രീലങ്കന്‍ കൊള്ളക്കാരുടെ ആക്രമണം. തമിഴ്നാട്ടിലെ നമ്പിയാര്‍ സ്വദേശികളായ ഏഴു മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച രാത്രി കോടിയാകരൈയ്ക്കു സമീപം മീന്‍പിടിക്കുമ്പോഴാണു സംഭവം.

സ്പീഡ് ബോട്ടില്‍ പാഞ്ഞടുത്ത അഞ്ചംഗ അക്രമിസംഘം മത്സ്യബന്ധന ബോട്ടിലേക്കു ചാടിക്കയറി തടിക്കഷണം കൊണ്ട് തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നു.

അടികൊണ്ടുവീണ തൊഴിലാളികളുടെ വലയും പിടിച്ച മത്സ്യവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും അവര്‍ കൈക്കലാക്കി കടന്നു. പരിക്കേറ്റവര്‍ ശനിയാഴ്ച രാത്രി തീരത്തെത്തി.


ശരീരമാസകലം അടിയേറ്റു ഗുരുതരമായി പരിക്കേറ്റ മണിക്കാവല്‍, ദേവേന്ദ്രന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കിവിട്ടയച്ചു തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും അന്വേണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.