ഭൂകമ്പത്തിന്റെ ശക്തി
Sunday, April 26, 2015 12:26 AM IST
ഒരു ഭൂകമ്പത്തിന് എത്രമാത്രം ഊര്‍ജമുണ്ട്? ഭൂകമ്പത്തില്‍ സ്വതന്ത്രമാകുന്ന ഊര്‍ജത്തിന്റെ അളവനുസരിച്ചാണ് ഇതിന്റെ സംഹാരശേഷി.

ശക്തി വര്‍ധിക്കുന്നതനുസരിച്ചു ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ ഉയര്‍ന്ന റീഡിംഗ് രേഖപ്പെടുത്തും. റിക്ടര്‍ സ്കെയിലിലെ റീഡിംഗും ഭൂകമ്പം സ്വതന്ത്രമാക്കുന്ന ഊര്‍ജത്തിന്റെ അളവും സംബന്ധിച്ച് ഏകദേശ കണക്ക് ശാസ്ത്രജ്ഞര്‍ തയാറാക്കിയിട്ടുണ്ട്.

റിക്ടര്‍ സ്കെയില്‍ തീവ്രതയും ഭൂകമ്പം സ്വതന്ത്രമാക്കുന്ന ഊര്‍ജത്തിന്റെ അളവും ചുവടെ. ഉഗ്രസ്ഫോടകവസ്തുവായ ടിഎന്‍ടിയുടെ സ്ഫോടനോര്‍ജവുമായാണു താരതമ്യം.

റിക്ടര്‍ സ്കെയില്‍ 1 - 30 റാത്തല്‍ ടിഎന്‍ടിക്കു തുല്യം


റിക്ടര്‍ സ്കെയില്‍ 2 - ഒരു ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 3 - 29 ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 4 - 1000 ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 5 - 32,000 ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 6 - 10,00,000 ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 7 - 3.2 കോടി ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 8 - 100 കോടി ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 9 - 3200 കോടി ടണ്‍ ടിഎന്‍ടി

റിക്ടര്‍ സ്കെയില്‍ 10 - 10,000 കോടി ടണ്‍ ടിഎന്‍ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.