കസാക്കിസ്ഥാനില്‍ വീണ്ടും നസര്‍ബായേവ്
കസാക്കിസ്ഥാനില്‍ വീണ്ടും നസര്‍ബായേവ്
Tuesday, April 28, 2015 11:29 PM IST
അസ്റാന: ഞായറാഴ്ച നടന്ന കസാക്കിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നുറുസുല്‍ത്താന്‍ നസര്‍ബായേവ് വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. രണ്ടു പേര്‍ നസര്‍ബായേവിന് എതിരേ മത്സരിച്ചെങ്കിലും അവരെ സര്‍ക്കാര്‍ തന്നെ മത്സരിപ്പിച്ചതാണെന്ന് ആരോപണമുണ്ട്.

നസര്‍ബായേവിന് 97%വോട്ടു കിട്ടി. മറ്റു രണ്ടുപേര്‍ക്കും കൂടി മൂന്നുശതമാനം വോട്ടുണ്ട്. രജിസ്റേര്‍ഡ് വോട്ടര്‍മാരില്‍ 95% പേര്‍ വോട്ടുചെയ്തെന്ന് ഇലക്്ഷന്‍ കമ്മീഷന്‍ അറിയിച്ചു.


മുന്‍സോവ്യറ്റ് റിപ്പബ്ളിക്കായ കസാക്കിസ്ഥാനില്‍ കാല്‍നൂറ്റാണ്ടായി നസര്‍ബായേവാണു ഭരണം നടത്തുന്നത്. കസാക്കിസ്ഥാനെ വികസിത രാജ്യമാക്കുന്നതിനുള്ള ജനവിധിയാണു തനിക്കു ലഭിച്ചിരിക്കുന്നതെന്ന് നസര്‍ബായേവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.