താലിബാന്‍ ആക്രമണം: ഗനിയുടെ ഇന്ത്യാ യാത്ര വൈകിപ്പിച്ചു
Tuesday, April 28, 2015 11:31 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവിശ്യയില്‍ താലിബാന്‍കാര്‍ സൈനിക ചെക്കുപോസ്റുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കനത്ത ആക്രമണം നടത്തി. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു പുറപ്പെടാനിരുന്ന ഗനി ഇതെത്തുടര്‍ന്ന് യാത്ര ഏതാനും മണിക്കൂറുകള്‍ നീട്ടിവച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു

കുണ്ഡൂസ് പോരാട്ടത്തില്‍ എട്ടു സൈനികരും രണ്ടുഡസനിലധികം താലിബാന്‍കാരും കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനം പിടിക്കാന്‍ താലിബാന്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്ര വൈകിപ്പിച്ച് നാറ്റോ ജനറല്‍ ജോണ്‍ കാംപ്ബെലുമായി ഗനി അടിയന്തര ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.