മാധ്യമ പരിഷ്കാരത്തിനു വത്തിക്കാനില്‍ അഞ്ചംഗ സമിതി
Sunday, May 3, 2015 11:44 PM IST
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ മാധ്യമസംവിധാനം നവീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് അഞ്ചംഗസമിതിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു.

നേരത്തേ നിയോഗിച്ചിരുന്ന 11 അംഗ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുകയാണു സമിതിയുടെ ദൌത്യം. വത്തിക്കാന്‍ ടെലിവിഷന്‍ സെന്റര്‍ ഡയറക്ടര്‍ മോണ്‍. ഡാമിയോ വിഗാനോ ആണു ചെയര്‍മാന്‍.

സാമൂഹ്യ സമ്പര്‍ക്കത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി മോണ്‍.പോള്‍ തിഗെ, ജെസ്വിറ്റ് പ്രസിദ്ധീകരണമായ ല സിവില്‍ത കത്തോലിക്കായുടെ ഡയറക്ടര്‍ ഫാ. അന്റോണിയോ സ്പാഡാരോ, വത്തിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് ഡയറക്ടര്‍ മോണ്‍. ലുതിയോ റൂയിസ്, ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ദിനപത്രമായ അവ്വനീരെയുടെ ഡയറക്ടര്‍ പൌലോ നൂസിനെര്‍ എന്നിവരാണ് അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.