സൌദി പട്ടണത്തിനു നേര്‍ക്ക് ഹൌതി ആക്രമണം
Wednesday, May 6, 2015 11:23 PM IST
റിയാദ്: സൌദി അതിര്‍ത്തിപ്പട്ടണമായ നജ്റാനില്‍ യെമനിലെ ഹൌതി ഷിയാകള്‍ ആക്രമണം നടത്തി. യെമനില്‍നിന്നുള്ള ഷെല്ലുകള്‍ നജ്റാനിലെ സ്കൂളിലും ആശുപത്രിയിലും സിവിലിയന്മാരുടെ വീടുകളിലും പതിച്ചെന്ന് സൌദി അധികൃതര്‍ പറഞ്ഞു. നജ്റാനില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി സൌദി എയര്‍ലൈന്‍സ് ട്വിറ്ററില്‍ അറിയിച്ചു. സ്കൂളുകളും അടച്ചു.


സൌദി കരസേനയും വ്യോമസേനയും യെമന്‍ ഹൌതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൌദി അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഇറാന്‍ പിന്തുണയുള്ള ഹൌതി ഷിയാകള്‍ യെമനില്‍ പ്രസിഡന്റ് ഹാദിയുടെ സൈനികരുമായി യുദ്ധം തുടരുകയാണ്. ഹൌതികളെ നേരിടാന്‍ സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തുന്നുണ്െടങ്കിലും ഇതുവരെ അവരെ ഒതുക്കാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.