26 അഫ്ഗാന്‍ ഭടന്മാരെ താലിബാന്‍ വധിച്ചു
Wednesday, May 27, 2015 11:28 PM IST
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 അഫ്ഗാന്‍ സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു. താലിബാനുമായി സന്ധി സംഭാഷണത്തിനു സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ ആഞ്ഞടിച്ചത്.

ഹെല്‍മന്ദ് പ്രവിശ്യയിലെ നൌസാദ് ജില്ലയില്‍ തിങ്കളാഴ്ച നിരവധി പോലീസ് ചെക്കുപോസ്റുകളില്‍ താലിബാന്‍ ആക്രമണം നടത്തി. കുറഞ്ഞത് 16 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു.

കാണ്ഡഹാറില്‍ ഒരു ടീച്ചര്‍ ട്രെയിനിംഗ് സ്കൂളിന്റെ ഡോര്‍മിറ്ററി ആക്രമിച്ച ഭീകരരെ സുരക്ഷാഭടന്മാര്‍ നേരിട്ടു. ഡോര്‍മിറ്ററിയിലുണ്ടായിരുന്നവരെ പോലീസ് ഒഴിപ്പിച്ചെങ്കിലും വെടിവയ്പില്‍ ഒരു വനിത കൊല്ലപ്പെട്ടു. ആറു പോലീസുകാര്‍ക്കു പരിക്കേറ്റെന്നും പ്രവിശ്യാ പോലീസ് വക്താവ് സയി ദുറാനി അറിയിച്ചു. ഭീകരരും സുരക്ഷാ ഭടന്മാരും തമ്മിലുള്ള പോരാട്ടം 16 മണിക്കൂര്‍ ദീര്‍ഘിച്ചു. പക്തികാ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.