റോമില്‍ ചാവറ പ്രഭാഷണ പരമ്പര സമാപിച്ചു
റോമില്‍ ചാവറ പ്രഭാഷണ പരമ്പര സമാപിച്ചു
Thursday, May 28, 2015 11:32 PM IST
റവ. ഡോ. ഐസക് ആരിക്കാള്ളില്‍ സിഎംഐ

റോം: ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍റിലീജിയസ് സ്റഡീസില്‍ നടന്നുവന്ന ചാവറ പ്രഭാഷണ പരമ്പര-2015 സമാപിച്ചു.

യേശുവും ഇന്ത്യയും -സുറിയാനി ഭാഷയിലൂടെയും സംഗീതത്തിലൂടെയും ഉള്ള ബന്ധം എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. പ്രസിദ്ധ സംഗീതജ്ഞനും ക്രിസ്ത്യന്‍ മ്യൂസിക്കളോജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മ്യൂസിക്കല്‍ വിശിഷ്ടാംഗത്വപദവിയുമുള്ള റവ.ഡോ. ജോസഫ് പാലയ്ക്കല്‍ സിഎംഐ ആയിരുന്നു പ്രഭാഷകന്‍. റോമിലെ പൊന്തിഫിക്കല്‍ ഡമഷീനോ കോളജ് റെക്ടര്‍ റവ.ഡോ. വര്‍ഗീസ് കുരിശുതറ ഒസിഡി പരമ്പര ഉദ്ഘാടനം ചെയ്തു. ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ സ്വാഗതം ആശംസിച്ചു.


കേരളത്തിലെ നവോത്ഥാന നായകരില്‍ അഗ്രഗണ്യനായ വിശുദ്ധ ചാവറയച്ചന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ളതാണ് ചാവറ പ്രഭാഷണ പരമ്പര. റോമിലെ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള പ്രഫസേഴ്സ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വത്തിക്കാന്‍ റേഡിയോയില്‍നിന്ന് ഫാ. വില്യം നെല്ലിക്കല്‍, പ്രഫ. റീത്ത ബഞ്ഞോളി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. വിശുദ്ധ ചാവറ-വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരുടെ നാമകരണത്തിനു രൂപീകരിച്ച മലയാള ഗായകസംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഫാ. ബോസ് മണ്ണാപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാഗാനം ആലപിച്ചത്. ഫാ. സിബി കാവാട്ട്, ഫാ. ബിജു കറുകപ്പിള്ളില്‍, ഫാ. ആന്റോ നായങ്കര, സിസ്റര്‍ ലിറ്റി എസ്എസ്എ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.