ബിസിനസ് സ്കൂള്‍ മന്ദിരത്തിനു പോള്‍ പ്രഭുവിന്റെ പേരിടും
Friday, May 29, 2015 11:33 PM IST
ലണ്ടന്‍: യൂണിവേഴ്സിറ്റി ഓഫ് വോള്‍വര്‍ ഹാംപ്റ്റന്റെ പുതിയ ബിസിനസ് സ്കൂള്‍ മന്ദിരത്തിന് പ്രവാസി ഇന്ത്യന്‍ വ്യവസായി ലോര്‍ഡ് പോളിന്റെ പേരു നല്‍കും. രണ്ടു കോടിയോളം പൌണ്ട് ചെലവഴിച്ചു തീര്‍ത്ത ആറുനില മന്ദിരത്തിന്റെ പേരിടല്‍ ചടങ്ങ് ഒക്ടോബറില്‍ നടത്തും.

ദീര്‍ഘകാലമായി യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പദവി വഹിക്കുന്ന പോള്‍ പ്രഭു കോടികളുടെ ആസ്തിയുള്ള കപ്പാരോ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും കപ്പാരോ ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.