ആന്ത്രാക്സ് വൈറസ് അബദ്ധത്തില്‍ ലാബിലേക്കയച്ചു
Friday, May 29, 2015 11:33 PM IST
വാഷിംഗ്ടണ്‍: പെന്റഗണിന്റെ കീഴില്‍ യൂട്ടായില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് യുഎസിലെ ഒമ്പതു സംസ്ഥാനങ്ങളിലെ ലബോറട്ടറികളിലേക്കും ദക്ഷിണകൊറിയയിലേക്കും ആന്ത്രാക്സ് വൈറസ് അയച്ചുകൊടുത്തത് വിവാദമായി.

അബദ്ധം പറ്റിയതാണെന്നും വൈറസുകളില്‍നിന്നു പൊതുജനത്തിനു ഭീഷണിയില്ലെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു. നിര്‍ജീവ വൈറസുകള്‍ അയയ്ക്കാനായിരുന്നു പദ്ധതി. അബദ്ധത്തിലാണ് സജീവ വൈറസുകള്‍ അയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.