ഫ്രഞ്ച് ധനമന്ത്രിമാരുടെ ഫോണും യുഎസ് ചോര്‍ത്തി
Wednesday, July 1, 2015 11:19 PM IST
പാരീസ്: രണ്ടു ഫ്രഞ്ച് ധനമന്ത്രിമാ രുടെ ടെലഫോണുകള്‍ ചോര്‍ത്തി കയറ്റുമതി കോണ്‍ട്രാക്ടുകളുടെയും മറ്റു വാണിജ്യ ഇടപാടുകളുടെയും വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

2011-14 കാലത്ത് ധനമന്ത്രിമാരായിരുന്ന ഫ്രാങ്കോയിസ് ബരോയിന്‍, പിയര്‍ മോസ്കോവിസി എന്നിവരുടെ ഫോണുകളാണ് യുഎസ് ദേശീ യ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതെന്ന് ലിബറേഷന്‍ പത്രവും മീഡിയാപോര്‍ട്ടും ഇന്നലെ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു. 2006 മുതല്‍ 20012വരെയുള്ള കാലഘട്ടത്തില്‍ മൂന്നു ഫ്രഞ്ച് പ്രസിഡന്റുമാരുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയ വിവരം നേരത്തേ പുറത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.