നാറ്റോ വാഹനവ്യൂഹത്തിനു നേരേ കാബൂളില്‍ ആക്രമണം
നാറ്റോ വാഹനവ്യൂഹത്തിനു നേരേ കാബൂളില്‍ ആക്രമണം
Wednesday, July 1, 2015 11:20 PM IST
കാബൂള്‍:നാറ്റോയുടെ വാഹനവ്യൂഹത്തിനു നേരേ ഇന്നലെ കാബൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടു.

അമേരിക്കന്‍ എംബസിയില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ നടന്ന ആക്രമണത്തില്‍ രണ്ടു യുഎസ് സൈനികര്‍ ഉള്‍പ്പെടെ 26 പേര്‍ക്കു പരിക്കേറ്റു.

സ്ഫോടകവസ്തു നിറച്ച വാ ഹനം ചാവേര്‍ ഭടന്‍ നാറ്റോ വാഹ നവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു.ടൊയോട്ട കൊറോളയാണ് ചാവേര്‍ ഭടന്‍ ഓടിച്ചതെന്ന് ഒരു ദൃക്സാക്ഷി അറിയിച്ചു. സ്ഫോടനത്തെത്തുടര്‍ന്നു നിരവധി വാഹനങ്ങള്‍ക്കു തീപിടിച്ചു. നഗരത്തിലാകെ പുക പരന്നു.


ദക്ഷിണ ഹെല്‍മന്ദ് പ്രവിശ്യയിലെ പോലീസ് ആസ്ഥാനത്തിനു നേര്‍ക്ക് ഇന്നലെയുണ്ടായ മറ്റൊരു ഭീകരാക്രമണത്തില്‍ മൂന്നുപേര്‍കൂടി കൊല്ലപ്പെട്ടു. പോലീസുകാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കു പരി ക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.