മയക്കുമരുന്ന്: ഇന്ത്യക്കാരനു ജീവപര്യന്തം
Friday, July 31, 2015 11:50 PM IST
സിംഗപ്പൂര്‍: സിംഗപ്പൂരിലേക്ക് മയക്കുമരുന്നു കള്ളക്കടത്തിനു ശ്രമിച്ച ഇന്ത്യന്‍ വംശജനായ മലേഷ്യക്കാരന്‍ യോഗരാസ് പൂങ്കാവനത്തെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മലേഷ്യയില്‍നിന്നു മയക്കുമരുന്നുമായി സിംഗപ്പൂരിലേക്കു വരുമ്പോള്‍ 2012 ഏപ്രിലിലാണ് പൂങ്കാവനം അറസ്റിലായത്. 22കാരനായ പൂങ്കാവനം മറ്റു ചിലരുടെ ഏജന്റായിരുന്നു. മയക്കുമരുന്നു കേസില്‍ സാധാരണ വധശിക്ഷയാണു നല്‍കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.