കടബാധ്യത; ജ്വല്ലറി ഉടമ യുഎഇ വിട്ടു
Monday, August 31, 2015 12:47 AM IST
ദുബായ്: വന്‍ കടബാധ്യതയെത്തുടര്‍ന്നു പ്രമുഖ മലയാളി ജ്വല്ലറി ഉടമ യുഎഇ വിട്ടതായി ഗള്‍ഫ് മാധ്യമങ്ങള്‍. കേരളത്തിലും ഗള്‍ഫിലും നിരവധി ആഭരണശാലകളുള്ള ജ്വല്ലറി ഉടമയാണു യുഎഇ വിട്ടതായി പറയുന്നത്. പരസ്യങ്ങളിലൂടെയും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹ ത്തിന്റെ ഉടമസ്ഥതയില്‍ ഗള്‍ഫിലുള്ള ജ്വല്ലറികള്‍ ഏതാനും ദിവ സങ്ങളായി തുറക്കുന്നില്ല. ഗള്‍ഫിലെ 15ഓളം ബാങ്കുകളില്‍നിന്ന് 990 കോടി രൂപയുടെ വായ്പയുണ്െടന്നാണ് മാധ്യമ റിപ്പോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ടവരെ കൈമാറാന്‍ യുഎഇയുമായി കരാറില്ലാത്ത ഒരു രാജ്യത്തേക്കാണ് ഇദ്ദേഹം പോയതെന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.