ഇന്ത്യ ചര്‍ച്ചയ്ക്കു വഴങ്ങേണ്ടി വരുമെന്നു പാക്കിസ്ഥാന്‍
ഇന്ത്യ ചര്‍ച്ചയ്ക്കു വഴങ്ങേണ്ടി വരുമെന്നു പാക്കിസ്ഥാന്‍
Sunday, October 4, 2015 12:41 AM IST
ലണ്ടന്‍: ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്ന തന്റെ പ്രായോഗിക നിര്‍ദേശം അധികം വൈകാതെ ഇന്ത്യക്ക് അംഗീകരിക്കേണ്ടിവരുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്.

പാക്കിസ്ഥാനില്‍ ഭീകരവാദം വളര്‍ത്തുന്നതു ഇന്ത്യയാണ് എന്നതിന്റെ തെളിവുകള്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയില്‍ ലോകരാഷ്ട്രങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. നാലു നിര്‍ദേശങ്ങളടങ്ങിയ സമാധാന ഉടമ്പടി താന്‍ മുമ്പോട്ടുവച്ചിട്ടുണ്ട്. കാഷ്മീരിനെയും സിയാച്ചിനെയും സൈനിക വിമുക്തമാക്കുക എന്ന നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 70 വര്‍ഷമായി തുടരുന്ന വൈരം ഇരുരാജ്യങ്ങള്‍ക്കും ഒരു ഗുണവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്നാല്‍, പാക്കിസ്ഥാന്‍ ഒരേയൊരു പ്രശ്നത്തെ അഭിസംബോധന ചെയ്താല്‍ മതിയാകുമെന്നും ഭീകരവാദം നിര്‍ത്തുക എന്നതാണ് ഇതെന്നും ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനില്‍നിന്ന് ഉദ്ഭവിക്കുന്ന ഭീകരവാദമാണു ചര്‍ച്ചകള്‍ക്കു തടസമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.