ഫ്രാന്‍സില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 13 മരണം
Monday, October 5, 2015 11:45 PM IST
പാരിസ്: ഫ്രാന്‍സിലെ തീരപ്രദേശങ്ങളിലും ഇറ്റലിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 13പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ വൃദ്ധസദനത്തിലെ താമസക്കാരായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് കാന്‍ ഫിലിം ഫെസ്റിവല്‍ നടക്കുന്ന നഗരത്തിലെ റയില്‍വേ സ്റേഷന്‍ വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തു. ആല്‍പ്സ് മേഖലയിലാണ് മഴക്കെടുതി ഏറെ ബാധിച്ചിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടല്‍ തീരത്തും വന്‍ നാശം ഉണ്ടായതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.