സിറിയന്‍ ഐഎസ് കേന്ദ്രങ്ങളില്‍ റഷ്യ വ്യോമാക്രമണം തുടരുന്നു
Monday, October 5, 2015 11:46 PM IST
ബെയ്റൂട്ട്: അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എതിര്‍പ്പിനിടയിലും സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യ വ്യോമാക്രമണം തുടരുന്നു. ഐഎസിന്റെ പരിശീലനകേന്ദ്രമായ റാഖയില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. വിമതര്‍ക്ക് സഹായം ചെയ്യുന്നതാണ് റഷ്യയുടെ നിലപാടെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത്.

1979നുശേഷം പഴയ സോവ്യറ്റ് യൂണിയനു പുറത്തുള്ള പ്രദേശത്തു സൈനിക നീക്കം നടത്തുന്നത് ഇതാദ്യമായാണെന്നാണ് റഷ്യയുടെ ഭാഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.