മന്തിനും മലമ്പനിക്കും ഔഷധം കണ്െടത്തിയവര്‍ക്കു നൊബേല്‍
മന്തിനും മലമ്പനിക്കും ഔഷധം കണ്െടത്തിയവര്‍ക്കു നൊബേല്‍
Tuesday, October 6, 2015 10:44 PM IST
സ്റോക്ക്ഹോം: മന്തുരോഗമടക്കം വിരബാധയ്ക്കും മലമ്പനിക്കും എതിരായ ഔഷധങ്ങള്‍ കണ്െടത്തിയ മൂന്നു പേര്‍ വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്കാരം പങ്കുവച്ചു. ഒരാള്‍ വനിതയാണ്.

വിരകള്‍ മൂലമുള്ള അസുഖങ്ങള്‍ക്കു മരുന്നു കണ്െടത്തിയ അയര്‍ലന്‍ഡുകാരന്‍ വില്യം കാംബെലും ജപ്പാന്‍കാരന്‍ സാതോഷി ഓമൂറയും സമ്മാനത്തിന്റെ പകുതി തുക പങ്കുവച്ചു. മലമ്പനിക്കെതിരായ മരുന്നു കണ്െടത്തിയ ചൈനക്കാരി യൂയൂ ടുവിനു പകുതി തുക നല്‍കും. ഇക്കൊല്ലം ആറേകാല്‍ കോടി രൂപ (9.6 ലക്ഷം ഡോളര്‍) ആണു സമ്മാനത്തുക.

റോബിള്‍സ് രോഗം (റിവര്‍ ബ്ളൈന്‍ഡ്നെസ്) എന്നു വിളിക്കുന്ന ഓങ്കോസെര്‍സ്യാസിസ് എന്ന നേത്രരോഗത്തിനും മന്തിനും എതിരേ ഉപയോഗിക്കാവുന്ന അവെര്‍മെക്റ്റിന്‍ എന്ന ഔഷധമാണ് ആദ്യ രണ്ടുപേര്‍ കണ്െടത്തിയത്. മലമ്പനി മൂലമുള്ള മരണം കുറയ്ക്കുന്ന ആര്‍ട്ടിമിസിനിന്‍ ആണു ചൈനീസ് ഗവേഷക കണ്െടത്തിയത്. ചൈനയില്‍നിന്നു വൈദ്യശാസ്ത്ര നൊബേല്‍ നേടുന്ന ആദ്യ ആളാണു ടു; ഇതു നേടുന്ന 12-ാമത്തെ വനിതയും.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരായ ഫലപ്രദമായ രണ്ടു ചികിത്സകള്‍ക്കു വഴിതെളിച്ചതാണ് ഈ കണ്ടുപിടിത്തങ്ങള്‍. ദരിദ്രരാണ് ഈ രോഗങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും.


തദ്ദേശീയ ഔഷധച്ചെടികളില്‍നിന്നു മലമ്പനിക്കു മരുന്നു കണ്ടുപിടിക്കാനായി, മാവോ സേതുംഗിന്റെ കാലത്തു ഹൈനാന്‍ പ്രവിശ്യയിലേക്കു നിര്‍ബന്ധമായി അയയ്ക്കപ്പെട്ട ഗവേഷകയാണു യൂയൂ ടു. അതീവരഹസ്യമായാണു ടു ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. ആര്‍ടിമിസിയ അന്നുവ എന്ന ഔഷധിയില്‍നിന്നെടുത്ത സത്ത് മലമ്പനിക്കു ഫലപ്രദമാണെന്നു ടു കണ്ടു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെയാണ് ഇതിലെ ഫലപ്രദമായ രാസഘടകം- ആര്‍ട്ടിമിസിനിന്‍ -വേര്‍തിരിച്ചത്.

ജപ്പാനില്‍ ഒമുറ വേര്‍തിരിച്ച സ്ട്രെപ്റ്റോമൈസിന്‍ ബാക്ടീരിയകളില്‍ ഒന്നായ സ്ട്രെപ്റ്റോമൈസിന്‍ അവെര്‍മിറ്റിലിസ് ആണ് അവെര്‍മെക്റ്റിന്‍ എന്ന മരുന്നിനു വഴിതെളിച്ചത്. വളര്‍ത്തുമൃഗങ്ങളിലും മറ്റും വളരുന്ന പരാന്നഭേജികളെ ഇല്ലാതാക്കാന്‍ ഈ ബാക്ടീരിയ സഹായിക്കുമെന്ന് ഒമൂറ കണ്ടു. ഈ ഗവേഷണ പാത തുടര്‍ന്ന കാംബെല്‍ ഔഷധഘടകമായ അവെമെക്റ്റിന്‍ വേര്‍തിരിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.