ബാഗ്ദാദ്: ഇറാക്കിന്റെ ഭരണസിരാകേന്ദ്രമായ ബാഗ്ദാദിലെ ഗ്രീന്‍സോണില്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചു.

നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ മേഖല 2003ല്‍ അടച്ചതാണ്. ഗ്രീന്‍സോണ്‍ തുറക്കാത്തതുമൂലം ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ അകലംകൂടുന്നതായി പരാതിയുയര്‍ന്നിരുന്നു.