ഒഹായോയിൽ എട്ടു പേർ വെടിയേറ്റു മരിച്ച നിലയിൽ
Saturday, April 23, 2016 12:04 PM IST
പൈക്ക്: യുഎസിൽ വീണ്ടും തോക്കുകൾ മനുഷ്യജീവനെടുക്കുന്നു. ഒഹായോയിലെ പൈക്ക് കൗണ്ടിയിൽ നാല് വീടുകളിലായി എട്ടുപേരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ എന്നു കരുതുന്നു. മരിച്ചവരിൽ 16 കാരനായ ഒരു ബാലനും ഉൾപ്പെടുന്നു.

തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങളെന്ന് പൈക്ക് കൗണ്ടീഷെരിഫും ഒഹായോ അറ്റോർ ണി ജനറലും അറിയിച്ചു. മൂന്നു വയസിൽ താഴെയുള്ള മൂന്നുകുട്ടികൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. അക്രമി കൊല്ലപ്പെട്ടോയെന്നും വ്യക്‌തമല്ല. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഏഴു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.