റിയോ ഡി ഷാനേറോ: അഴിമതിയാരോപണം നേരിടുന്ന ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് സർവേയിലും തിരിച്ചടി. ദിൽമയെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സർവേയിൽ 62 ശതമാനം ആളുകളും അവരെ പുറത്താക്കണം എന്ന് അഭിപ്രായപ്പെട്ടു. 142 മുനിസിപ്പാലിറ്റികളിലായാണ് സർവേ നടത്തിയത്.