പതിനാറുകാരിയെ തീവച്ചു കൊന്നു
Thursday, May 5, 2016 11:52 AM IST
പെഷവാർ: ക്ലാസ്മേറ്റിനും അവളുടെ കാമുകനും ഒളിച്ചോടാൻ സഹായം ചെയ്ത പതിനാറുകാരിയെ ഗോത്രഭരണസമിതിയുടെ ഉത്തരവു പ്രകാരം തീവച്ചുകൊന്നു. ഭരണസമിതിയിലെ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാക്കിസ്‌ഥാനിലെ അബോട്ടാബാദ് ജില്ലയിലെ ധോംഗാ ഗാലിയെന്ന ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയാണു സംഭവം. ഒമ്പതാംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്കാരം ചെയ്തതിനുശേഷം കൈകൾ ബന്ധിച്ച് വാനിലിട്ട് വാനിനു തീവയ്ക്കുകയായിരുന്നു. വെന്നു പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മയും, സഹോദരനും സ്‌ഥലത്തുണ്ടായിരുന്നെന്നും അവരുടെ മൗനസമ്മതത്തോടെയാണ് കൊല നടന്നതെന്നും ആരോപിച്ച് അവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.