കാനഡ: കാട്ടുതീയിൽ വലിയ നാശനഷ്‌ടം
കാനഡ: കാട്ടുതീയിൽ വലിയ നാശനഷ്‌ടം
Friday, May 6, 2016 10:54 AM IST
മോൺട്രിയോൾ: കാനഡയിലെ പെട്രോളിയം നിക്ഷേപമേഖലയിൽ പടർന്ന കാട്ടുതീ എട്ടു മടങ്ങ് പ്രദേശത്തേക്കു വ്യാപിച്ചു. ഏകദേശം 850 ചതുരശ്ര കിലോമീറ്ററിലേക്കാണു തീ പടർന്നത്. ആളപായമില്ല. എന്നാൽ, ആയിരക്കണക്കിനു കെട്ടിടങ്ങൾ ചാമ്പലായി.

ആൽബർട്ട സംസ്‌ഥാനത്തെ ഫോർട്ട് മക്മറേ എന്ന പട്ടണത്തിലെ 88000 ജനങ്ങളെയും വേറേ സ്‌ഥലങ്ങളിലേക്കു മാറ്റി. 8000 പേരെ വിമാനത്തിൽ കൊണ്ടുപോയി. പ്രാന്തപ്രദേശങ്ങളിലെ പതിനായിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. പെട്രോളിയം നിറഞ്ഞ മണൽക്കാടുകളിലെ തൊഴിലാളികളുടെ ക്യാമ്പുകളിൽ കാൽലക്ഷത്തോളം പേർ രക്ഷാസംവിധാനം കാത്തുകഴിയുന്നുണ്ട്. 145 ഹെലികോപ്റ്ററുകളും 1100 ഫയർ എൻജിനുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ല. അമ്പതിലേറെ സ്‌ഥലങ്ങളിലാണു തീ പിടിച്ചു പടരുന്നത്.


വീടൊഴിഞ്ഞുപോയവർ തിരിച്ചുപോകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.