അൾജീരിയയിൽ 14 ഭീകരരെ സൈന്യം വധിച്ചു
അൾജീരിയയിൽ 14 ഭീകരരെ സൈന്യം വധിച്ചു
Sunday, June 19, 2016 10:19 PM IST
അൾജിയേഴ്സ്: അൾജീരിയയിൽ സൈന്യവുമായുണ്്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു. മെഡിയ പ്രവിശ്യയിൽ ഭീകരർക്കായി സൈന്യം വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. വനപ്രദേശത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽനിന്നു വൻതോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.