യൂറോപ്യൻ യൂണിയൻ: ബ്രിട്ടനിൽ ഹിതപരിശോധന ആരംഭിച്ചു
യൂറോപ്യൻ യൂണിയൻ: ബ്രിട്ടനിൽ ഹിതപരിശോധന ആരംഭിച്ചു
Thursday, June 23, 2016 2:13 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള നിർണായക തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ജനതയുടെ ഹിതപരിശോധന ആരംഭിച്ചു. കുടിയേറ്റവും അഭയാർഥി പ്രശ്നവും രൂക്ഷമായതോടെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തേക്കു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഹിതപരിശോധനയുടെ ഫലം നാളെ അറിയാം. 46,499,537 ആളുകൾ ഹിതപരിശോധനയിൽ പങ്കെടുക്കുമെന്നാണ് ഏകദേശ കണക്ക്. ജിബ്രാൾട്ടറിൽ ഉൾപ്പെടെ 382 പ്രാദേശിക കൗണ്ടിംഗ് ഏരിയകളാണുള്ളത്. <യൃ><യൃ> ബ്രിട്ടൻ യൂണിയനു പുറത്തുപോയാൽ യൂറോപ്യൻ സമ്പത് വ്യവസ്‌ഥ മാന്ദ്യത്തിലേക്കു കൂപ്പുകുത്തും. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ സമ്പത്ഘടനയെയും ഇതു ബാധിക്കും. ബ്രിട്ടീഷ് പൗണ്ടിന് 20 ശതമാനംവരെ വിലയിടിയുമെന്നാണ് കണക്കുകൂട്ടൽ. യൂറോയ്ക്കും ഇടിവു സംഭവിക്കും. <യൃ><യൃ> യൂറോപ്യൻ യൂണിയനു പുറത്തുപോകാനാണ് ഹിതപരിശോധനയിലെ വിധിയെങ്കിലും കുറഞ്ഞത് രണ്ടു വർഷമെങ്കിലും കഴിഞ്ഞേ ബ്രിട്ടനു പിരിയാൻ സാധിക്കൂ. ബ്രിട്ടൻ പുറത്തിറങ്ങിയാൽ ജർമനി അടക്കമുള്ള പല രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയർന്നേക്കും. ജർമനിയിൽ ഈ ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.