കലിഫോർണിയയിൽ കാട്ടുതീ; 80 വീടുകൾ കത്തിനശിച്ചു
കലിഫോർണിയയിൽ കാട്ടുതീ; 80 വീടുകൾ കത്തിനശിച്ചു
Friday, June 24, 2016 12:37 PM IST
കലിഫോർണിയ: അതിവേഗം പടർന്ന കാട്ടുതീയിൽ ഇസബെല്ലാ തടാകത്തിനു സമീപത്തെ 80 വീടുകൾ കത്തിനശിച്ചു.
കെൻ കൗണ്ടിയിലാണ് തീ ആദ്യം കണ്ടത്. പിന്നീട് തീ അതിവേഗം 2000 ഹെക്ടർ സ്‌ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.