ചൈനയെ ലക്ഷ്യമിട്ട് തായ്വാൻ മിസൈൽ
ചൈനയെ ലക്ഷ്യമിട്ട് തായ്വാൻ മിസൈൽ
Friday, July 1, 2016 12:27 PM IST
തായ്പെ: തായ്വാൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ നിന്ന് ചൈനയെ ലക്ഷ്യമാക്കി അബദ്ധത്തിൽ കപ്പൽവേധ സൂപ്പർസോണിക് മിസൈൽ അയച്ചു. തായ്്വാൻ പ്രസിഡന്റും കമാൻഡർ ഇൻ ചീഫുമായ സായ് ഇംഗ്്വെൻ വിദേശ പര്യടനത്തിനു പോയ അവസരത്തിലാണ് സംഭവം.

കമ്യൂണിസ്റ്റ് പാർട്ടിയുടെ 95–ാം വാർഷികാഘോഷം ചൈനയിൽ നടക്കുന്ന വേളയിലുണ്ടായ മിസൈൽ പ്രയോഗം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് തായ്വാൻ നാവിക സേനയിലെ വൈസ് അഡ്മിറൽ മെയ് ചിയുഷു പറഞ്ഞു. അബദ്ധത്തിൽ മിസൈ ൽ അയച്ച വിവരം ചൈനീസ് പ്രതിരോധവകുപ്പിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കി.

300 കിലോമീറ്റർ ദൂരപരിധിയുള്ള സിയുംഗ്ഫെംഗ് മിസൈൽ തായ്വാൻ ഉൾക്കടലിലുണ്ടായിരുന്ന ഫിഷിംഗ് ബോട്ടിൽ പതിച്ച് അതിന്റെ തായ്വാൻകാരനായ ക്യാപ്റ്റൻ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തായ്വാനും ചൈനയും തമ്മിൽ അടുത്തകാലത്ത് ബന്ധം വഷളായി. തായ്വാനെ ചൈനയിൽനിന്നു വേർപെടുത്തി സ്വതന്ത്ര റിപ്പബ്ളിക്കാക്കണമെന്നു വാദിക്കുന്ന സായ്


ഇംഗ്വെൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണിത്. തായ്്വാൻ ചൈനാ വൻകരയുടെ ഭാഗമാണെന്നും ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും ചൈനീസ് അധികൃതർ പലവട്ടം വ്യക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.