അഭയാർഥി പ്രശ്നം: നയംമാറ്റമില്ലെന്നു മെർക്കൽ
അഭയാർഥി പ്രശ്നം:  നയംമാറ്റമില്ലെന്നു മെർക്കൽ
Thursday, July 28, 2016 11:39 AM IST
ബർലിൻ: അഭയാർഥികൾക്കു വാതിൽ തുറന്നിട്ട ജർമനിയുടെ നയത്തിൽ മാറ്റം വരുത്തില്ലെന്നു ചാൻസലർ ആംഗല മെർക്കൽ.

അടുത്തകാലത്തു ജർമനിയിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നയം പുന:പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ ജർമനിയിലുണ്ടായ നാലു ഭീകരാക്രമണങ്ങൾ രാജ്യത്തെ ഞെട്ടിച്ചുവെന്നതു ശരിയാണ്. എന്നാൽ ക്രമസമാധാനം തകർന്നിട്ടില്ല. ജനങ്ങളെ സഹായിക്കാനുള്ള നമ്മുടെ സന്നദ്ധതയെയും സമുദായ സൗഹാർദ്ദത്തെയും തകർക്കുകയാണ് അക്രമികളുടെ ലക്ഷ്യം. അവരുടെ പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്നു മെർക്കൽ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി.


ഭീകരാക്രമണം നടന്ന മ്യൂനിക്കിൽ ഞായറാഴ്ച നടക്കുന്ന അനുസ്മരണാച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി അവർ വ്യക്‌തമാക്കി. ആക്രമണം ഉണ്ടായ ഉടൻ ആഭ്യന്തരമന്ത്രി സ്‌ഥലം സന്ദർശിച്ചിരുന്നുവെന്നും മെർക്കൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.