സിറിയയിൽ ഐഎസ് 24 പേരെ വധിച്ചു
സിറിയയിൽ ഐഎസ് 24 പേരെ വധിച്ചു
Friday, July 29, 2016 12:11 PM IST
ബെയ്റൂട്ട്: കുർദിഷ് പോരാളികളെ തുരത്തി വടക്കൻ സിറിയയിലെ ബയൂർ ഗ്രാമത്തിന്റെ നിയന്ത്രണം പിടിച്ച ഐഎസ് 24 സാധാരണക്കാരെ കൊലപ്പെടുത്തി.

മൻജിബ് നഗരത്തിൽനിന്നു പത്തുകിലോമീറ്റർ അകലെ തുർക്കി അതിർത്തിക്കും റാഖായ്ക്കും മധ്യേയാണ് ഈ ഗ്രാമം. കുർദ്–അറബി പോരാളികൾ ഉൾപ്പെടുന്ന സിറിയാ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്) മൻജിബിൽ പ്രവേശിച്ചെങ്കിലും ഐഎസ് ചെറുത്തുനില്പ് തുടരുകയാണ്. മൻജിബിനു സമീപമുള്ള നിരവധി ഗ്രാമങ്ങൾ കഴിഞ്ഞദിവസം ഐഎസ് തിരികെ പിടിച്ചു. ഇതിൽ ഒരു ഗ്രാമമായ ബയൂരിലാണ് 24 മണിക്കൂറിനുള്ളിൽ 24 പേരെ ഭീകരർ വകവരുത്തിയത്. സിറിയയിൽ അഞ്ചുവർഷത്തിലേറെയായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ ഇതിനകം രണ്ടരലക്ഷത്തിലധികം പേർക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.