അഭിമുഖം മാറി, വാർത്താവിഭാഗം തലവൻ പുറത്ത്
Thursday, September 22, 2016 12:20 PM IST
കയ്റോ :പ്രസിഡന്റ് അൽസിസി കഴിഞ്ഞവർഷം നൽകിയ അഭിമുഖം ഈ വർഷത്തെ അഭിമുഖത്തിനു പകരം സംപ്രേഷണം ചെയ്ത് ഈജിപ്ഷ്യൻ ടിവി ചാനൽ പുലിവാലു പിടിച്ചു. വാർത്താ വിഭാഗം തലവൻ മുസ്തഫ ഷെഹാതയെ ഡിസ്മിസ് ചെയ്തു.

ന്യൂയോർക്കിലെ പിബിഎസ് ടിവിക്ക് കഴിഞ്ഞവർഷവും ഈ വർഷവും ഓരോ ഇന്റർവ്യു അൽസിസി നൽകിയിരുന്നു. പുതിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനു പകരം കഴിഞ്ഞവർഷത്തെ ഇന്റർവ്യൂ ഈജിപ്ഷ്യൻ ടിവി സംപ്രേഷണം ചെയ്തതാണു വിനയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.