അഭയാർഥി ബോട്ടപകടം: മരണം 43 ആയി
അഭയാർഥി ബോട്ടപകടം: മരണം 43 ആയി
Thursday, September 22, 2016 12:20 PM IST
കയ്റോ: മെഡിറ്ററേനിയൻ കടലിൽ ബുധനാഴ്ച അഭയാർഥി ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 43 ആയി. വടക്കൻ ഈജിപ്തിലെ ബഹരിയാ പ്രവിശ്യയിലെ ബർഗ് റഷീദ് ഗ്രാമത്തിനു സമീപമാണു ബോട്ടു മുങ്ങിയത്.

ബോട്ടിലെ നാലു ജീവനക്കാരെ അറസ്റ്റു ചെയ്തു. ഈജിപ്ത്, സുഡാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നു യൂറോപ്പിൽ കുടിയേറുന്നതിനായി ഇറ്റലിക്കു തിരിച്ച 600 പേരാണു ബോട്ടിലുണ്ടായിരുന്നത്. 169 പേരെ ഇതിനകം രക്ഷിച്ചു. കാണാതായവർക്കുവേണ്ടി ഈജിപ്ഷ്യൻ നാവികസേന കടലിൽ തെരച്ചിൽ തുടരുകയാണ്. ബാൾക്കൻ റൂട്ട് അടച്ചതിനെത്തുടർന്ന് യൂറോപ്പിലേക്കുള്ള അഭയാർഥികൾ ലിബിയയിൽനിന്നും ഈജിപ്തിൽനിന്നുമാണ് ഇറ്റലിക്കു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.