ബുഗ്തിക്കായി പാക്കിസ്‌ഥാൻ ഇന്റർപോളിനെ സമീപിക്കും
Saturday, September 24, 2016 11:36 AM IST
ഇസ്ലാമാബാദ്: ബലൂച് നേതാവ് ബ്രഹംദഗ് ബുഗ്തിക്ക് രാഷ്ട്രീയ അഭയം നല്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേ ഇന്റർപോളിനെ സമീപിക്കുമെന്നു പാക്കിസ്‌ഥാൻ. ഇതു സംബന്ധിച്ച് ഇന്റർപോളിനു ശിപാർശക്കത്ത് അയയ്ക്കാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി നിസാർ അലി അറിയിച്ചു.

ബുഗ്തിക്ക് അഭയം നല്കരുതെന്ന് പാക്കിസ്‌ഥാൻ കഴിഞ്ഞദിവസം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.