ഉത്തരകൊറിയൻ മിസൈൽ പൊട്ടിത്തെറിച്ചു
Monday, October 17, 2016 11:51 AM IST
സിയൂൾ: ശനിയാഴ്ച ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു. വിക്ഷേപിച്ച് സെക്കന്റുകൾക്കകം മുസുദാൻ മിസൈൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി. ഗുവാമിലെ യുഎസ് സൈനീക താവളത്തിൽ എത്താൻ ശേഷിയുള്ള മിസൈലാണ് തകർന്നത്.