നവാസ് ഷരീഫിനു സുപ്രീംകോടതി നോട്ടീസ്
നവാസ് ഷരീഫിനു സുപ്രീംകോടതി നോട്ടീസ്
Thursday, October 20, 2016 11:43 AM IST
ഇസ്ലാമാബാദ്: നിയമവിരുദ്ധമായി വിദേശത്തു സ്വത്തു സമ്പാദിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തിനു പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്രിക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ പ്രധാനമന്ത്രിക്കു നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

ഷരീഫ് കുടുംബത്തിന് വിദേശത്തു കമ്പനികൾ ഉണ്ടെന്ന് അടുത്തയിടെ ചോർന്നുകിട്ടിയ പാനമ രേഖകളിൽ ആരോപിച്ചിട്ടുണ്ട്. ഷരീഫിന്റെ മക്കളായ മർയം, ഹസൻ,ഹുസൈൻ എന്നിവർ വിദേശകമ്പനികളുടെ ഉടമകളാണെന്നു പാനമരേഖയിൽ പറയുന്നു. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ ഇമ്രാൻഖാൻ കോടതിയിലെത്തിയിരുന്നു.ഷരീഫിനു പുറമേ പുത്രി മർയം, പുത്രന്മാരായ ഹസൻ, ഹൂസൈൻ, മരുമകൻ മുഹമ്മദ് സഫ്ദർ, ധനമന്ത്രി ഇഷാക് ധർ, അറ്റോർണി ജനറൽ, ഫെഡറൽ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ, ഫെഡറൽ റവന്യൂബോർഡ് ചെയർമാൻ എന്നിവർക്കും നോട്ടീസയയ്ക്കാൻ മൂന്നംഗ സുപ്രീംകോടതി ബഞ്ച് നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വാദം കേൾക്കും.പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നവംബർ രണ്ടിനു ഇസ്ലാമാബാദിൽ ഹർത്താൽ നടത്തുമെന്നു ഇമ്രാൻഖാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.