പാക്കിസ്‌ഥാൻ 5100 ഭീകരരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Monday, October 24, 2016 11:48 AM IST
ഇസ്ലാമാബാദ്: ഭീകര പ്രവർത്തനം നടത്തിയെന്നു സംശയിക്കുന്ന 5100 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാക് അധികൃതർ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് ചീഫ് മസൂദ് അസറിന്റെ അക്കൗണ്ടും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു. മൊത്തം 40 കോടി രൂപയ്ക്കുള്ള അക്കൗണ്ടുകളാണു മരവിപ്പിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്‌ഥാനിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.