പ്രചാരണത്തിന് അവധി നൽകി ഹോട്ടൽ ഉദ്ഘാടനത്തിന് ട്രംപ്
Wednesday, October 26, 2016 11:59 AM IST
ന്യൂയോർക്ക്: തെരഞ്ഞെടുപ്പു പ്രചാരണത്തിന് അവധി കൊടുത്ത് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ സ്വന്തം ഹോട്ടൽ ഉദ്ഘാടനത്തിനെത്തി. പകരം പ്രചാരണച്ചുമതല വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി പെൻസിനെ ഏല്പിച്ചു.വൈറ്റ്ഹൗസിനു സമീപമാണു ട്രംപിന്റെ പുതിയ ഹോട്ടൽ.

ഹില്ലരി ക്ലിന്റന്റെ 69–ാം ജന്മദിനമായിരുന്നു ബുധനാഴ്ച. 1947 ഒക്ടോബർ 26നാണു ഹില്ലരി ജനിച്ചത്. ജന്മദിനത്തിൽ അവർ ഫ്ളോറിഡയിൽ പ്രചാരണത്തിനു പോയി. ഫ്ളോറിഡയിൽ ട്രംപ് രണ്ടു പോയിന്റ് മുന്നിലാണെന്നു ബ്ലൂംബർഗ് സർവേയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.