തീപിടിത്തം: തുർക്കിയിൽ 12 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു
തീപിടിത്തം: തുർക്കിയിൽ 12 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു
Wednesday, November 30, 2016 1:55 PM IST
അങ്കാറ: തെക്കൻ തുർക്കിയിലെ അഡാനയിൽ സ്കൂൾ വിദ്യാർഥിനികൾ താമസിക്കുന്ന ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. 24 പേർക്കു പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.ഡോർമിറ്ററിയുടെ മാനേജർ ഉൾപ്പെടെ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. തീപടർന്നതിനെത്തുടർന്നു ജനാലയിലൂടെ പുറത്തേക്കു ചാടിയതുമൂലമാണു ചിലർക്കു പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. പ്രകടനം നടത്തിയവരെ പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചു തുരത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.