ധാക്ക ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
Friday, January 6, 2017 2:44 PM IST
ധാക്ക: കഴിഞ്ഞ വർഷം ജൂലൈ ഒന്നിനു ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിലെ സൂത്രധാരനെ ഭീകരവിരുദ്ധ സ്ക്വാഡ് വെടിവച്ചുകൊന്നു. ഐഎസുമായി ബന്ധം പുലർത്തുന്ന നിയോ ജമാഅത്തുൽ മുജാഹിദിൻ എന്ന ഭീകരസംഘടനയുടെ നേതാവ് നൂറുൾ ഇസ്ലാം എന്ന മർജാനാണ് ഭീകരവിരുദ്ധ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മർജാനൊപ്പം മറ്റൊരു ഭീകരൻ സദാം ഹുസൈനും വധിക്കപ്പെട്ടു.


ധാക്കയിലെ നയതന്ത്രമേഖലയിൽ നടന്ന ഈ ഭീകരാക്രമണത്തിൽ 23പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരു ഇന്ത്യക്കാരി ഉൾപ്പെടെ 17പേർ വിദേശികളാണ്.

ധാക്കയിലെ ഭീകരവിരുദ്ധസേന തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തതോടെ പോലീസ് തിരികെ ആക്രമണം നടത്തുകയായിരുന്നു. ഭീകരരുടെ വെടിവെയ്പ്പിൽ രണ്ടു സേനാംഗങ്ങൾക്കു പരിക്കേറ്റു.